വിലങ്ങന്നൂരിൽ ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു


പട്ടിക്കാട്. ശ്രീനാരായണഗുരുവിന്റെ 95 മത് സമാധി ദിനം വിലങ്ങന്നൂർ ശ്രീനാരായണ ഗുരുദേവ ധർമ്മസമാജത്തിന്റെ ആഭിമുഖ്യത്തിൽ സമാജം ഹാളിൽ ആചരിച്ചു. രാവിലെ ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികൾ പാരായണം, സമൂഹ പ്രാർത്ഥന എന്നിവ നടത്തി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു. സമാജം രക്ഷാധികാരി എം.എൻ സുകുമാരൻ, പ്രസിഡൻറ് എം.എൻ അപ്പുക്കുട്ടൻ, സെക്രട്ടറി കെ.പി ദർശൻ, വനിതാ സമാജം രക്ഷാധികാരി ജഗതകുമാരൻ, പ്രസിഡൻറ് ശോഭാ മോഹനൻ, സെക്രട്ടറി മഹിളാമണി അപ്പുക്കുട്ടൻ, ബാലസമാജം രക്ഷാധികാരി എം.ടി സുരേഷ് ബാബു, പ്രസിഡന്റ് അശ്വിൻ കെ എസ്, സെക്രട്ടറി അമൃതേശ്വരി എം.എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments