ഭാരത് ജോഡോ ഫുട്ബോൾ ടൂർണ്ണമെന്റ്: രചന പീച്ചി വിജയികൾ


പട്ടിക്കാട്. ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം  യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്ബോൾ ടൂർണമെന്റിൽ രചന പീച്ചി വിജയികൾ ആയി. പാണഞ്ചേരി പഞ്ചായത്തിലെ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ആവേശകരമായ ഫൈനൽ മത്സരത്തിൽ യുവദർശൻ ചെമ്പൂത്രയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് രചന പീച്ചി വിജയികൾ ആയത്. മികച്ച കളിക്കാരനായി രചന പീച്ചിയുടെ ആൽവിൻ ടി ഷിബുവിനെയും, മികച്ച ഗോൾകീപ്പർ ആയി യുവദർശൻ ചെമ്പൂത്രയുടെ  ഗോൾകീപ്പർ സഞ്ജുവിനെയും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം, നിയോജകമണ്ഡലം, യൂണിറ്റ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments