പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ കായിക മേള


പട്ടിക്കാട്. പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ കായിക മേളയ്ക്ക് തുടക്കം കുറിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു കായികമേളയുടെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളിൽ നിന്നും വിദ്യാർത്ഥികളെ അകറ്റിനിർത്തുവാൻ ഇത്തരത്തിലുള്ള കലാകായിക മത്സരങ്ങൾക്ക് കഴിയുമെന്നും സ്‌കൂൾ കാലഘട്ടത്തിൽ ആരംഭിക്കുന്ന കലാകായിക മത്സരങ്ങൾ ജീവിതകാലം മുഴുവൻ കൊണ്ടുപോകുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ സിന്ധുഷ,  പ്രധാന അധ്യാപിക സീമ, എസ്എംസി ചെയർമാൻ ജയ്‌സൺ സാമുവൽ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ പി വി സുദേവൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


Post a Comment

0 Comments