പഞ്ചായത്തിലെ മേറ്റ്മാർക്കുള്ള സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ വിതരണം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ മാനദണ്ഡ പ്രകാരം തെരെഞ്ഞെടുത്ത മേറ്റ്മാർക്കുള്ള സർട്ടിഫിക്കറ്റ് ഐഡി കാർഡ് എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രസർക്കാരിൻറെ ഉത്തരവ് അനുസരിച്ച് ജനറൽ വിഭാഗത്തിൽ പത്താം ക്ലാസ് യോഗ്യതയും പട്ടികജാതി പട്ടികവർഗ്ഗത്തിൽ എട്ടാം ക്ലാസ് യോഗ്യതയും കഴിഞ്ഞ മൂന്നുകൊല്ലമായി തൊഴിലുറപ്പ് പദ്ധതിയിൽ 25 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ വരും, എഡിഎസ്, സിഡിഎസ് കമ്മിറ്റി അംഗങ്ങളും ആയവരെയാണ് പുതിയ മേറ്റ്മാരായി തെരഞ്ഞെടുത്തിട്ടുള്ളത്. നിലവിൽ 60 മാറ്റുമാരെയാണ് പുതിയതായി പഞ്ചായത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് ബി.ഡി.ഒ ഉണ്ണി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് എ.ഇ അനില, നടത്തറ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ ഹിമ എന്നിവർ പരിശീലനം നൽകി. പഞ്ചായത്ത് സെക്രട്ടറി ജോൺ പി ആർ, അസിസ്റ്റന്റ് സെക്രട്ടറി സെറീന, കുടുംബശ്രീ ചെയർ പേഴ്‌സൺ ഉഷ മോഹൻ, വൈസ് ചെയർ പേർസണ മിനി ജോണി, ഗ്രാമ സേവകരായ സിബി, ഷീജ, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, സ്വപ്‌ന രാധാകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർമാരായ നേഹ കെ.വി, ശീതൾ പി.എസ്, അക്കൗണ്ടന്റ് സോമി റോയി, ബിബിത വി.ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments