പട്ടിക്കാട്. താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ പുതിയതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 12 ലക്ഷം രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ച് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഹാളിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ വേണ്ടിയാണ് 12 ലക്ഷം രൂപ കൂടി അനുവദിച്ചതെന്ന് വാർഡ് മെമ്പർ അജിത മോഹൻദാസ് പറഞ്ഞു. 32 ലക്ഷം രൂപ ചിലവിട്ട് നിർമ്മിക്കുന്ന താമരവെള്ളച്ചാൽ എസ്‌സി കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ചുമതല സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ്.


0 Comments