പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ 'കലാകേളി 2022' ആരംഭിച്ചു


പട്ടിക്കാട്.  ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ഈവർഷത്തെ കലോത്സവം 'കലാകേളി 2022' ആരംഭിച്ചു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ പരിപാടികളുടെ ഉദ്ഘാടും നിർവഹിച്ചു. കോവിഡ് കാലഘട്ടങ്ങളിൽ രണ്ട് വർഷം ഇത്തരം കലാകായിക ഉത്സവങ്ങൾക്ക് അവസരങ്ങൾ ലഭിച്ചില്ലെന്നും വീണ്ടും ഇത്തരം ഉത്സവാന്തരീക്ഷങ്ങൾ കലാലയങ്ങളിൽ ലഭ്യമാകുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം അറിവ് വർദ്ധിക്കുന്നതിനും വ്യക്തത്വവികസനത്തിനും കലാകായിക മേളകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ അങ്കണത്തിൽ വെച്ചുനടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കലാകാരനുമായ കലാഭവൻ സതീഷ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഒരുക്കിയ കലാവിരുന്ന് കുട്ടികളിൽ ഏറെ ആവേശമുണർത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, പ്രിൻസിപ്പാൽ എസ്.എസ്.സിന്ധുഷ, ഹെഡ്മിസ്ട്രസ് എ.എം സീമ, പിടിഎ പ്രസിഡന്റ് ജയ്‌സൺ സാമുവേൽ, എസ്എംസി ചെയർമാൻ സി.സി.രാജു, എസ്എസ്ജി ചെയർമാൻ പി.വി സുദേവൻ, എംപിടിഎ പ്രസിഡന്റ് സുനിത രവികുമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


Post a Comment

0 Comments