സെറാഫ്‌സ് ചാരിറ്റബിൽ സൊസൈറ്റിയുടെ ധനസഹായ വിതരണോദ്ഘാടനം നടത്തി


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൽ സൊസൈറ്റിയുടെ വിവാഹ സഹായം, ചികിത്സാ സഹായം എന്നിവയുടെ വിതരണോദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. സെറാഫ്‌സ് പ്രസിഡന്റ് ഫാ.സി.എം രാജു അധ്യക്ഷത വഹിച്ചു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു സഹായങ്ങൾ വിതരണം ചെയ്തു. ചികിത്സാ സഹായമായി 4,18000 രൂപയും വിവാഹ സഹായമായി ഒരു ലക്ഷം രൂപയുമാണ് നൽകിയത്. ഓരോ വർഷവും മുപ്പത് ലക്ഷത്തിൽ പരം രൂപയാണ് സെറാഫ്‌സ് സഹായമായി നൽകുന്നത്. സെറാഫ്‌സ് വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ അബ്രഹാം നാഞ്ചിറ, ഡയറക്ടർ ബോർഡ് അംഗം സി.പി അനിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബിനോയ് മേക്കാട്ടിൽ, ജോ.സെക്രട്ടറി ജോസ് തുരുത്താട്ട്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോയ് പ്ലാമൂട്ടിൽ, ബെന്നി ടി.വി, ഷാജി ടി.എസ്, എൽദോ ടി.പി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments