കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ് നിർമ്മാണം നിലച്ചു


പട്ടിക്കാട്: ദേശീയപാതയിൽ കുതിരാൻ തുരങ്കമുഖത്ത് നിന്നും പഴയ ദേശീയപാതയിലൂടെ കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡിന്റെ നിർമ്മാണം നിലച്ചു. രണ്ടാം തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും റോഡിന്റെ നിർമ്മാണം മാസങ്ങൾക്ക് മുൻപ് ആരംഭിച്ചെങ്കിലും പണികൾ ഇതുവരെ പൂത്തിയാക്കാൻ സാധിച്ചിട്ടില്ല. ഇതിനായി 150 മീറ്റർ നീളത്തിൽ പഴയപാത പൊളിച്ച് പ്രദേശത്തെ പാറപൊട്ടിച്ച് നീക്കം ചെയ്യുന്ന പണികൾ ആരംഭിച്ചിരുന്നു. നിലവിലെ ദേശീയപാതയിൽ നിന്നും 30 അടി ഉയരത്തിലായിരുന്നു പഴയപാത. കുതിരാൻ തുരങ്ക മുഖത്ത് ഏതെങ്കിലും തരത്തിലുള്ള ഗതാഗത തടസ്സം അനുഭവപ്പെട്ടാൽ ഇതുവഴി വാഹനങ്ങൾ കടത്തി വിടാൻ സാധിക്കുന്ന നിലയിലാണ് നിർമ്മാണം നടത്തുന്നത്. മാത്രമല്ല ഇരുമ്പുപാലം പ്രദേശത്തുള്ള നിരവധി കുടുംബങ്ങൾക്കും കുതിരാൻ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്കും ഇത് ഗുണകരമാകും. നിർമ്മാണം നിലയ്ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല.



Post a Comment

0 Comments