പട്ടിക്കാട് : പീച്ചി തുണ്ടത്ത് ദുർഗ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത നവാഹ യജ്ഞത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച പാർവതി പരിണയ ഘോഷയാത്ര സംഘടിപ്പിച്ചു. പാർവതി പരിണയത്തിനുള്ള ശ്രീ മഹാദേവന്റെ വിഗ്രഹം താലപ്പൊലിയോടും വാദ്യഘോഷകളോടും കൂടി കീഴ്ക്കാവ് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ഘോഷയാത്ര യജ്ഞശാലയിലെത്തി സമാപിച്ചു. തുടർന്ന് കലശാഭിഷേകം, മധ്യാനപൂജ, പാർവതി പരിണയത്തിന്റെ ഭാഗമായി സ്വയംവര പുഷ്പാഞ്ജലി, പട്ടും താലിയും സമർപ്പണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് മഹാപ്രസാദ് ഊട്ടും ഉണ്ടായിരുന്നു.വൈകിട്ട് അഞ്ചുമണിയോടെ ശ്രീചക്ര പൂജയോടുകൂടി ഭഗവതിസേവ,ആറിന് സർവ്വൈശ്വര്യ പൂജയുടെ ഭദ്രദീപ പ്രകാശനം, എന്നിവയും ഉണ്ടായി. രാത്രി 7 15ന് നടന്ന ഭക്തി പ്രഭാഷണത്തോടെ ആറാം ദിവസത്തെ പരിപാടികൾക്ക് പരിസമാപ്തിയാകും..... യജ്ഞാചാര്യൻ ബ്രഹ്മശ്രീ പുന്നപ്ര കൃഷ്ണറാം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഷൈൻ കൃഷ്ണ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
0 Comments