ഭാവി തലമുറയെ ലഹരിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: കെ.വി സജു


പട്ടിക്കാട്. ലഹരിമുക്ത കേരളം എന്ന പദ്ധതിയിലൂടെ ലഹരിമുക്തമായ ഒരു ഭാവിതലമുറയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു പറഞ്ഞു. പട്ടിക്കാട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്ന ലഹരിമുക്ത കേരളം കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും തലമുറയുടെ ഭാവി ലഹരിയുടെ പിടിയിൽ നിന്നും പൂർണ്ണമായും മുക്തമാകണമെന്നും അതിനുവേണ്ടിയാണ് സ്‌കൂൾ തലങ്ങളിൽ തന്നെ ഇത്തരം കാമ്പയിനുകൾ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എംസി ചെയർമാൻ ജയ്‌സൺ സാമുവേൽ അധ്യക്ഷത വഹിച്ച പരിപാടി സ്‌കൂൾ വിദ്യാർത്ഥിനി അലന്റിന സജുവിന്റെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. വാർഡ് മെമ്പർ ആനി ജോയ് ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുക്കുകയും ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. പി.വി സുദേവൻ, അധ്യാപകരായ രേണുക, സജിത, നിഷ എന്നിവർ സംസാരിച്ചു. എൽദയും സംഘവും അവതരിപ്പിച്ച ബോധവൽക്കരണ ഗാനവും ഉണ്ടായിരുന്നു.



Post a Comment

0 Comments