പീച്ചി. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പീച്ചിയിലെ ഖാദി വസ്ത്ര നിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളികളെ ആദരിച്ചു. മഹിള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ 110 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും ഇവിടെ വെച്ച് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് നിർവഹിച്ചു. ഗാന്ധിജിയുടെ യഥാർത്ഥ ദർശനങ്ങളെ പിൻതുടർന്ന് പരമ്പരാഗത രീതിയിൽ ഖാദി വസ്ത്രങ്ങൾ നെയ്‌തെടുക്കുന്നവരാണ് പീച്ചിയിലെ ഖാദിബോർഡ് തൊഴിലാളികളെന്ന് ലീലാമ്മ തോമസ് പറഞ്ഞു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു അധ്യക്ഷയായി. മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് തങ്കമണി തൊഴിലാളികൾക്ക് ആദരവ് നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ജിന്നി ജോയ്, സുശീല രാജൻ, യാക്കോബ്, ബിജു ഐസക്ക് ഇടപ്പാറ, പൗലോസ്, തങ്കായി, ബേസിൽ തമ്പി, ബേബി, ഓമന, ഷാലി, മേരിക്കുട്ടി, ബാബു തോമസ്, ജേക്കബ്, ഉല്ലാസ്, ഈശോ കുട്ടി, മേരി ആന്റണി, ലിസി ചന്ദ്രൻ മുതലായവർ പ്രസംഗിച്ചു.


0 Comments