പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം: സംഘാടകസമിതി രൂപീകരിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടത്തുന്ന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജനറൽ കമ്മിറ്റി പ്രസിഡന്റായി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വർക്കിങ് ചെയർമാനായി ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി അനിത, യൂത്ത് കോഡിനേറ്ററായി മോബി കുരിയാക്കോസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു. കൂടാതെ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനത്ത് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും കൺവീനർമാരായി പഞ്ചായത്തിലെ വിവിധ ഉദ്യോഗസ്ഥൻമാരും തിരിഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 25ഓളം ക്ലബ്ബുകളെ കൂടാതെ രജിസ്റ്റർ ചെയ്യാത്ത ക്ലബ്ബുകൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉള്ളതായി ജനറൽ കമ്മിറ്റി പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു. യുവജനങ്ങൾക്ക് കലാ-കായിക-സാഹിത്യ രംഗത്ത് മാറ്റുരക്കാനുള്ള അവസരമാണ് ഇതെന്നും ഗ്രാമപഞ്ചായത്ത് മുതൽ ദേശീതതലം വരെ മത്സരിക്കാൻ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബർ ആദ്യ ആഴ്ചയിലാണ് കേരളോത്സവം നടക്കുന്നത്.


Post a Comment

0 Comments