കണ്ണാറ. അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പീച്ചി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണാറ സെന്ററിൽ സംഘാടക സമിതി ഓഫീസ് തുറന്നു. കർഷക സംഘം സംസ്ഥാന കമ്മറ്റിയംഗം എം എം. അവറാച്ചൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണൻ, എം.പി. സാബു , കെ.വി ജോസ് എന്നിവർ സംസാരിച്ചു. ഇ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. എ.ജി.സുബിൻ കുമാർ സ്വാഗതവും ജോർജ് മറ്റത്തിൽ നന്ദിയും രേഖപെടുത്തി. ഡിസംബർ 13, 14, 15, 16 തിയ്യതികളിൽ തൃശൂരിലാണ് സമ്മേളനം. റാലിയും, കലാ-സാംസ്കാരിക പരിപാടികളും , വിവിധ സെമിനാറുകളും സംഘടിപ്പിക്കും.


0 Comments