കൃഷിദർശൻ പരിപാടി: മന്ത്രി പി പ്രസാദ് എടപ്പലം പാടശേഖരം സന്ദർശിക്കും


പട്ടിക്കാട്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നയിക്കുന്ന കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി എടപ്പലം പാടശേഖരം സന്ദർശിക്കും. വെള്ളിയാഴ്ച വൈകീട്ട് 3ന് പ്രദേശത്തെ കർഷകനായ രവി കല്ലടയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കർഷകരുമായി കൂടിക്കാഴ്ച നടത്തും. 30 ഏക്കറോളം വരുന്ന എടപ്പലം പാടശേഖരത്തിൽ 20 കർഷകരാണ് സ്വന്തമായി കൃഷി ചെയ്യുന്നത്. ജല ലഭ്യത കുറവായതിനാൽ മുണ്ടകൻ കൃഷി മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പഞ്ചായത്ത് കൃഷി ഓഫീസർ ടി ആർ അഭിമന്യു പറഞ്ഞു.



Post a Comment

0 Comments