പീച്ചി. ശ്രീ തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവവും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞവും സമാപിച്ചു. വെളുപ്പിന് നാലുമണിക്ക് നിർമാല്യ ദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഉഷപൂജ, ഗണപതിഹോമം, മഹാഗണപതിഹോമം, ദേവി മഹാത്മ്യ ഹോമം, ഗണേശ സഹസ്രനാമം, സഹസ്രനാമാർച്ചന, ദേവി കീർത്തനാലാപനം തുടർന്ന് പാരായണ ആരംഭം, ഗായത്രി സഹസ്രനാമർച്ചന, പഞ്ചവിംശതി കലശാഭിഷേകം, നാരായണ സേവ എന്നിവയും പ്രസാദ ഊട്ടും ഉണ്ടായിരുന്നു. നിറപറ വലിയ കാണിക്ക പുഷ്പാഭിഷേകം, ദീപാരാധന, ആചാര്യദക്ഷിണം, യജ്ഞ പ്രസാദ വിതരണം എന്നിവയോടെ ചടങ്ങുകൾക്ക് സമാപനമായി. യജ്ഞാചാര്യൻ ബ്രഹ്മശ്രീ പുന്നപ്ര കൃഷ്ണറാമിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.


0 Comments