ജലജന്യ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


പീച്ചി. പീച്ചി ഗവ.  ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കേഡിറ്റുകൾക്ക് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജൽജീവൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ ജലജന്യ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളാനിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യു ക്ലാസ് നയിച്ചു. പിടിഎ പ്രസിഡൻറ് പി ഡി വിൻസൻറ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗിരീശൻ എ, ജൽജീവൻ മിഷൻ പാണഞ്ചേരി പഞ്ചായത്ത് കോർഡിനേറ്റർ നീലിമ, സ്റ്റാഫ് അശ്വിൻ കെ വി , ഡ്രിൽ ഇൻസ്ട്രക്ടർ അനിൽ  എന്നിവർ സംസാരിച്ചു. സിപിഒ സജിത ടീച്ചർ, കേഡറ്റ് ഇഷിക പിബി തുടങ്ങിയവരും സംസാരിച്ചു.



Post a Comment

0 Comments