പട്ടിക്കാട്. മുടിക്കോട് സെൻററിൽ അടിപ്പാത എത്രയും വേഗം നിർമിക്കണം എന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 23 ആം വാർഡ് മെമ്പർ ആരിഫ റാഫിയുടെ നേതൃത്വത്തിൽ കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ഭഗവന്ത് ഖുബക്ക് നിവേദനം നൽകി. പീച്ചി, വാഴാനി ഡാമുകൾ, പുത്തൂർ മൃഗശാല എന്നീ ടൂറിസം കേന്ദ്രങ്ങളും, മെഡിക്കൽ കോളേജ്, എൻജിനിയറിംഗ് കോളേജ്, കില, രാമവർമ്മപുരം പോലീസ് അക്കാദമി, എന്നീവിടങ്ങളിലേക്കുള്ള പ്രധാന പാതയും കേന്ദ്രീകരിക്കുന്ന സെൻറർ എന്ന നിലയിൽ മുടിക്കോട് അടിപ്പാതയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും അതോടൊപ്പം പാണഞ്ചേരി പഞ്ചായത്തിലെ പ്രധാൻ മന്ത്രി ഗ്രാം സഡക്ക് യോജന പദ്ധതി പ്രകാരമുള്ള റോഡുകളുടെ നിർമ്മാണ താമസം പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വാർഡ് വികസന സമിതി കൺവീനർ പ്രശോഭ്, അംഗങ്ങളായ ബൈജു പാറക്കൽ,മോഹൻദാസ് മാസ്റ്റർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments