പ്ലാസ്റ്റിക്ക് നിർമാർജ്ജനത്തിൽ അലംഭാവം കാണിച്ചാൽ കനത്ത പിഴ


പട്ടിക്കാട്: ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കാൻ പാടില്ല എന്ന് നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് പട്ടിക്കാട്, പീച്ചി റോഡ്, മുടിക്കോട്, എന്നിവിടങ്ങളിൽ റെയ്ഡ് നടത്തുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.മുന്നറിയിപ്പു നൽകാതെ റെയ്ഡ് നടത്തിയതിൽ വ്യാപാരികൾ അതിർത്തി പ്രകടിപ്പിക്കുകയും പിഴ ഈടാക്കരുത് എന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തത്. വ്യാപാരികൾ, പോലീസ്, സന്നദ്ധ സംഘടന പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുത്തവരുടെ നേതൃത്വത്തിൽ നിരവധി നിർദ്ദേശങ്ങളാണ് പങ്കുവെച്ചത്. വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ ചെറിയ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം, കൂടാതെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം അതിലെ പ്ലാസ്റ്റിക് വേസ്റ്റുകൾ നീക്കം ചെയ്യണം. പ്ലാസ്റ്റിക്ക് കവറിനു പകരം ബദൽ സൗകര്യം ഒരുക്കണം. സാധനങ്ങൾ വാങ്ങാൻ കടകളിലേയ്ക്ക് വരുന്ന ആളുകളോട് സഞ്ചികൾ കൊണ്ടുവരാൻ നിർദ്ദേശിക്കണം. പ്ലാസ്റ്റിക്ക് കവറിനു പകരം ബദൽ സൗകര്യം വരുന്നത് വരെ കടകളിൽ നിന്നും പിഴ ഈടാക്കാൻ പാടില്ല. വഴിയോര കച്ചവടക്കാർ മെയിൻ സെന്ററുകളിൽ കച്ചവടം നടത്തുന്നത് തടയണം. പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് പഞ്ചായത്ത് നിരോധിച്ചിരിക്കുന്നു എന്ന സ്റ്റിക്കർ അടിച്ചു നൽകണം. ഗ്രാമസഭകൾ വിളിച്ചുകൂട്ടി പ്ലാസ്റ്റിക് ശേഖരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം. മാസത്തിൽ ഒരു തവണയെങ്കിലും പഞ്ചായത്തിലെ വിവിധ സെന്ററുകളിൽ ഹരിതകർമ്മ സേന എത്തി പ്ലാസ്റ്റിക്ക് നീക്കം ചെയ്യണം. ഫഌ്‌സ് നിരോധനം ഏർപ്പെടുത്തണം. കുടുംബശ്രീ പോലെയുള്ള കൂട്ടായ്മയിലൂടെ പ്ലാസ്റ്റിക് ബാഗുകൾ നിർമ്മിക്കുന്നത് പ്രോൽസാഹിപ്പിക്കണം. ടി ബാഗുകൾ മിതമായ നിരക്കിൽ കടകളിലെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ നിർബന്ധമായും ലൈസൻസ് എടുക്കണം. പഴയ വീടുകൾ പുതുക്കിപണിതവർ ആ വിവരം പഞ്ചായത്തിൽ അറിയിച്ച് കെട്ടിട നികുതി പുനർനിർണ്ണയിക്കേണ്ടതാണ്. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ നികുതി അടക്കാത്ത് ഫിനാൻസ് സ്ഥാപനങ്ങളുടെ നികുതി പിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കണം. ജനമൈത്രി പോലീസിന്റെ സഹകരണത്തോടു കൂടി വൈസ് മെൻ ഇന്റർനാഷണൽ ക്ലബ്ബ് പഞ്ചായത്തിൽ സംഘടിപ്പിച്ച ശുചിത്വ പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കണം.  പ്രവർത്തിയോട് അനുബന്ധിച്ച് ഓരോ സ്ഥാപനങ്ങളുടെ മുമ്പിലും വെച്ചിരിക്കുന്ന ചെടികൾ അതാത് സ്ഥാപനങ്ങൾ തന്നെ പരിപാലിക്കേണ്ടതാണ്. എന്നീ പതിനാലോളം നിർദ്ദേശങ്ങളാണ് യോഗത്തിൽ വെച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments