പട്ടിക്കാട്. ആൽപ്പാറ കമ്പനിപ്പടി ഐഎൻടിയുസി യൂണിയന്റെ വാർഷിക പൊതുയോഗവും പുതിയ അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങൾക്ക് യൂണിഫോം നൽകി. സുശീല രാജൻ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് പ്രിൻസ്, യൂണിയൻ ലീഡർ തങ്കച്ചൻ താഴത്തേടത്ത് എന്നിവർ പങ്കെടുത്തു. ബെന്നി പാറേമാക്കിൽ, ഏലിയാസ് കൊല്ലമാവിടി, സിബി ഉഴുന്നുംപുറം, സിജോയ് പാറമാക്കിൽ, സന്തോഷ് പാലാട്ടി കൂനത്താൻ എന്നിവരാണ് അംഗത്വം സ്വീകരിച്ചത്. നല്ല രീതിയിൽ തൊഴിലാളി പ്രവർത്തനം നടത്തി പാണഞ്ചേരിയിൽ ഐഎൻടിയുസി യുടെ യശസ്സ് നിലനിർത്താൻ അംഗങ്ങൾക്ക് കഴിയട്ടെ എന്ന് ബാബു തോമസ് ആശംസിച്ചു.


0 Comments