പട്ടിക്കാട്. പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെന്റ് ആന്റോൺ വിദ്യാപീഠം സ്‌കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ് രൂപീകരിച്ചു. പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ സിപിഓ പിഎഫ് ഫ്രിൻസൺ വിശദീകരിച്ചു. ക്ലബ് പ്രസിഡണ്ടായി സ്‌കൂൾ പ്രിൻസിപ്പാൾ ജെന്നി ജെയിംസ്, വൈസ് പ്രസിഡന്റായി പിടിഎ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ, അംഗങ്ങളായി അധ്യാപകരായ പത്മകുമാരി, എബിൻ ബെന്നി, രക്ഷിതാക്കളായ റെജി മോൻ ഇ.എം, രാജി എം.കെ, ചിഞ്ചു എന്നിവരെയും തിരഞ്ഞെടുത്തു. ലഹരിയുടെ ഉപയോഗമോ വ്യാപാരമോ സംബന്ധിച്ച് വിവരം ലഭിക്കുന്നവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് പോലീസ് എമർജൻസി ഹെഡ് ലൈൻ : 112, പീച്ചി പോലീസ് സ്‌റ്റേഷൻ: 0487 22840408, 9497980556, യോദ്ധാവ് വാട്‌സ്ആപ്പ് നമ്പർ: 9995966666


0 Comments