നവനീത് കൃഷ്ണയെ ചെന്നൈയിൽ കണ്ടെത്തി

മണ്ണുത്തി . കാർഷിക സർവകലാശാല ക്വാർട്ടേഴ്സിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെ ചെന്നൈയിൽ കണ്ടെത്തി. വീട്ടുകാർ നവനീതുമായി വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്തു. ഓഗസ്റ്റ് 28 മുതലാണ് കുട്ടിയെ കാണാതായത്. തമിഴ്നാട് അതിർത്തിയിൽ വച്ച് നവനീതിനെ കണ്ടതായി അഭ്യൂഹം ഉണ്ടായിരുന്നു. ഏതാനും നാളുകളായി നവനീത് ചെന്നൈയിലെ ഒരു ചെറിയ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം കുട്ടിയെ ചെന്നൈയിൽ വെച്ച് കണ്ട സംശയം തോന്നിയ മിലിട്ടറി ഉദ്യോഗസ്ഥനാണ് കുട്ടിയെ ചെന്നൈ ബി വൺ പോലീസിൽ ഏൽപ്പിച്ചത്. തുടർന്ന് ചെന്നൈ പോലീസ് മണ്ണുത്തി പോലീസുമായി ബന്ധപ്പെടുകയും മണ്ണുത്തി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വീട്ടുകാരും ചെന്നൈയിലേക്ക് തിരിക്കുകയും ചെയ്തു. മണ്ണുത്തി തോട്ടപ്പടിയിൽ കർഷക സർവകലാശാല ഫ്ലാറ്റിൽ താമസിക്കുന്ന ഗോപി കൃഷ്ണന്റെയും ഷീബയുടെയും മകനാണ് നവനീത്. 



Post a Comment

0 Comments