പട്ടിക്കാട്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൃഷി ദർശൻ പരിപാടിയുടെ പഞ്ചായത്ത് തല സ്വാഗത സംഘം യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 25 മുതൽ 29 വരെ കൃഷിദർശൻ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എക്‌സിബിഷൻ, കൃഷി വകുപ്പ് മന്ത്രിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത് തോറുമുള്ള കൃഷിയിട സന്ദർശനം, കൃഷി മന്ത്രിയുടെ ജനപ്രതികളുമായുള്ള കൂടിക്കാഴ്ച്ച, കാർഷിക അദാലത്ത് ,കാർഷിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിയ്ക്കൽ, പൊതുസമ്മേളനം, ഞങ്ങളും കൃഷിയിലേക്ക് കൃഷിക്കൂട്ട സംഗമം എന്നിവ എന്നിവ സംഘടിപ്പിക്കും. ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർമാർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സത്യവർമ പി.സി, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ, ക്ലസ്റ്റർ പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpeg)
.jpeg)
0 Comments