ചേരുംകുഴിയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്


പട്ടിക്കാട്. എഫ്‌സിസി അസ്സിസി പ്രോവിൻസിന്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ഒക്ടോബർ 16 ഞായർ രാവിലെ 8.30 മുതൽ 11 വരെ ചേരുംകുഴി സെന്റ് ജോസഫ് ചർച്ചിൽ വെച്ച് നടക്കുന്ന ക്യാമ്പ് ചേരുംകുഴി സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ടോം വേലൂക്കാരൻ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ അസ്സീസി എഫ്‌സിസി പ്രോവിൻസിലെ ഹോമിയോ ഡോക്ടേഴ്‌സ് ടീം (സിസ്‌റ്റേഴ്‌സ്) നേതൃത്വം നൽകും. കോവിഡാനന്തര ബുദ്ധിമുട്ടുകൾ, മാനസിക ബുദ്ധിമുട്ടുകൾ, പഠനവൈകല്യങ്ങൾ, സ്വഭാവ വൈകല്യങ്ങൾ, പഴകിയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ആസ്തമ, വാതരോഗങ്ങൾ, സ്ത്രീപുരുഷ രോഗങ്ങൾ എന്നിവക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. അന്നേ ദിവസം പ്രമേഹം (100 പേർക്ക്), പ്രഷർ എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ജയ് ക്രിസ്റ്റ് ഹോമിയോ ക്ലിനിക്കിലെ ഡോ സച്ചിത അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8075737653



Post a Comment

0 Comments