പട്ടിക്കാട്. ഗുജറാത്തിൽ വെച്ച് നടന്ന നാഷണൽ ഗെയിംസിൽ ജൂഡോ 78 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ പാണഞ്ചേരി സ്വദേശിനി പി.ആർ അശ്വതിയെപട്ടിക്കാട് വൈസ്‌മെൻ ക്ലബ്ബ് ആദരിച്ചു. അന്താരാഷ്ട്ര ജൂഡോ ദിനമായ ഒക്ടോബർ 28 ന് ആയിരുന്നു മത്സരം. വൈസ്‌മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജ്യൻ ബുള്ളറ്റിൻ എഡിറ്റർ അനിത ബെന്നി അശ്വതിയെ പൊന്നാടയണയിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ബെന്നി വടക്കൻ ഉപഹാരം സമ്മാനിച്ചു. പട്ടിക്കാട് വൈസ്‌മെൻ ക്ലബ് ട്രഷറർ ബേസിൽ പുതിയാമഠം, വൈസ് പ്രസിഡന്റ് പി.സി അഖിൽ, എക്‌സിക്യൂട്ടീവ് മെമ്പർ കെ.ജി സിജിത്ത് എന്നിവർ നേതൃത്വം നൽകി. വെള്ളാനി ഹിൽസ് വൈസ്‌മെൻക്ലബ്ബ് സെക്രട്ടറി മുരളി, രാകേഷ് എന്നിവരും പങ്കെടുത്തു. ഏഴ് വർഷം മുൻപു കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 48 കി ലോ വിഭാഗത്തിൽ വെങ്കലം നേടിയിട്ടുണ്ട് പാണഞ്ചേരി പാണ്ടാരിയിൽ അശ്വതി (27). സീനിയർ നാഷനൽ ചാമ്പ്യൻ പട്ടം അടക്കം നാൽപതോളം ദേശീയ മെഡലുകൾ നേടി. രാജ്യാന്തര ജൂഡോ താരമായ അശ്വിൻ ആണ് ഭർത്താവ്. മകൾ മൂന്നു വയസ്സുകാരി യക്ഷിക.


0 Comments