പീച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ എസ്പിസി പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും, ഫ്‌ലാഷ് മോബും, ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി. പീച്ചി പോലീസ് സിപിഒ അനിൽ ലഹരി വിരുദ്ധ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗവ.എൽപി സ്‌കൂൾ പീച്ചി, വിലങ്ങന്നൂർ സെന്റർ, പീച്ചി സെന്റർ എന്നിവിടങ്ങളിലാണ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തിയത്. പരിപാടികൾക്ക് അധ്യാപകരായ സുകുമാരൻ, സജിത എന്നിവർ നേതൃത്വം നൽകി.


0 Comments