കാർഷിക മേഖലയിലെ ഇടപെടൽ: പാണഞ്ചേരി ബാങ്കിന് കൃഷിമന്ത്രിയുടെ അനുമോദനം


പട്ടിക്കാട്.  മികച്ച രീതിയിൽ കാർഷിക മേഖലയിൽ ഇടപെടുന്ന സഹകരണ സംഘം എന്ന നിലയിൽ പാണഞ്ചേരി ബാങ്കിനെ കൃഷിമന്ത്രി പി പ്രസാദ് അനുമോദിച്ചു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഒല്ലൂക്കര ബ്ലോക്ക് 'കൃഷിദർശൻ' പരിപാടിയിൽവെച്ചാണ് അനുമോദിച്ചത്. ബാങ്ക് പ്രസിഡന്റ് വിൽസൺ ചെമ്പനാൽ,വൈസ് പ്രസിഡന്റ് തങ്കമണി ജോസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.കെ സുരേശൻ, പി.ടി പ്രസീദ്, മോഹനൻ, ലത കൃഷ്ണൻകുട്ടി, സെക്രട്ടറി എ.വി ജോജു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. റവന്യൂ മന്ത്രി കെ രാജനും ഉണ്ടായിരുന്നുകർഷകർക്കുള്ള വിവിധ  വായ്പകൾ കൂടാതെ കാർഷികോപകരണങ്ങൾ, വളം തുടങ്ങിയവ ന്യായവിലക്ക് നൽകുന്നതിനായി രണ്ട് അഗ്രി സൂപ്പർ മാർക്കറ്റുകൾ ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പഴംപച്ചക്കറി ഇനങ്ങളിൽനിന്ന് മൂല്യവർധിത ഉല്പന്നങ്ങൾ, ജൈവവള ഉല്പാദനം, അഗ്രി നഴ്‌സറി എന്നീ രംഗങ്ങളിലും ബാങ്ക് പ്രവർത്തിക്കുന്നു.



Post a Comment

0 Comments