അറിയിപ്പുകൾ / ജോലി ഒഴിവുകൾ


അപ്രന്റീസ് ഒഴിവ് 
ചേലക്കര സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജീവനി സെന്റർ ഫോർ വെൽ ബീയിങ് പദ്ധതിയുടെ ഭാഗമായി 202223 അദ്ധ്യയന വർഷത്തേയ്ക്ക് താൽക്കാലികമായി സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. യോഗ്യത: റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എംഎ/എംഎസ്‌സി). ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം അഭിലഷണീയം. യോഗ്യതയുള്ളവർ ഒക്ടോബർ 19ന് ഉച്ചക്ക് 12ന് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 04884 253090.

ഇംഗ്ലീഷ് അധ്യാപക ഒഴിവ് 
കേരള സർക്കാർ സ്ഥാപനമായ വടക്കഞ്ചേരി ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്.
ഇംഗ്ലീഷിൽ 55 ശതമാനത്തിനുമുകളിൽ മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ളവർ ഒക്ടോബർ 17ന് രാവിലെ 11ന് കോളേജിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04922 255061

സംരംഭം തുടങ്ങാൻ ഖാദി ബോർഡ് സഹായം
പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായവുമായി ഖാദി ഗ്രാമവ്യവസായ ബോർഡ് വില്ലേജിൽ ഒരു വ്യവസായ സംരംഭം പദ്ധതി നടപ്പിലാക്കുന്നു . 50,000 മുതൽ പത്തുലക്ഷം രൂപ വരെയുള്ള 'എന്റെ ഗ്രാമം' സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (SEGP) പദ്ധതിയിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്‌സിഡി നൽകും. ഒരുലക്ഷം മുതൽ 50ലക്ഷം വരെയുള്ള െ്രെപം മിനിസ്‌റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) പദ്ധതിയിൽ 15 ശതമാനം മുതൽ 35 ശതമാനം വരെ സബ്‌സിഡി നൽകും. ഗ്രാമനഗര പ്രദേശങ്ങളിലെ ഉല്പാദനസേവന മേഖലകളിലെ സംരംഭങ്ങൾക്കാണ് സബ്‌സിഡി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാലസ് റോഡിലുള്ള ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04872338699

സൈക്കോളജി അപ്രന്റീസ് ഒഴിവ്
കുട്ടനെല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിൽ 202223 അധ്യയനവർഷത്തിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റിസിനെ താത്കാലികമായി നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 19ന് രാവിലെ 10.30ന് ഓഫീസിൽ ഹാജരാകണം.

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം 
തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള വിവിധ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 202223 അധ്യായന വർഷം പഠനം നിർവ്വഹിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥിനികൾക്കായി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്‌മെട്രിക് തലത്തിൽ പഠനം നിർവ്വഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രം എന്നിവയോടൊപ്പം വെള്ളക്കടലാസിലുള്ള അപേക്ഷ ഫോൺ നമ്പർ സഹിതം ഒക്ടോബർ 18ന് വൈകുന്നേരം 5ന് മുമ്പായി ലഭിക്കണം. വിലാസം: െ്രെടബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ ചാലക്കുടി, മിനി സിവിൽ സ്‌റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി പി.ഒ680307. ഫോൺ: 04802706100. ആദ്യഘട്ടത്തിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് തൃശൂർ പുല്ലഴിയിൽ പ്രവർത്തിക്കുന്ന ഹൗസിംഗ് ബോർഡിന്റെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിലാണ് പ്രവേശനം നൽകുക. പ്രവേശനം നേടുന്നവരുടെ ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ പട്ടികവർഗ്ഗ വികസന വകുപ്പ് വഹിക്കും.



Post a Comment

0 Comments