കുടുംബശ്രീ മെഗാ കാമ്പയിൻ 'വരവേൽപ്പ്' ആരംഭിച്ചു

പട്ടിക്കാട്. കുടംബശ്രീ അംഗത്വമില്ലാത്തവർക്ക് കുടുംബശ്രീയിൽ ചേരുന്നതിനുള്ള വരവേൽപ്പ് കാമ്പയിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. ചെയർപേഴ്‌സൺ ഉഷ മോഹൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും സംഘ കൃഷി ഇൻസെന്റീവായി 46 സംഘങ്ങൾക്ക് 643605 രൂപയുടെ ചെക്ക് വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ മുഖ്യ അതിഥിയായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, വൈസ് ചെയർപേഴ്‌സൺ മിനി ജോണി, ബിസി സിനി സുരേഷ്, കൺവീനർമാരായ ഡെൽമി റോനിഷ്, സിഡിഎസ്സ് മെമ്പർമാർമാരായ ശാരി ശരത്, പ്രേമകുമാരി, ശോഭന പിഎം, മിനി മനോഹരൻ, സിന്ധു രാജേഷ്, ദീപ എൽദോ, ശരണ്യ ഗിരീഷ്, അക്കൗണ്ടന്റ് പി.ആർ രമ്യ, കമ്മ്യൂണിറ്റി കൗൺസിലർ മേരിസണ്ണി, ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സ്‌നേഹ കെ., ആർപിയായ റുബീന ബിജലി എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments