അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനം: സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു


ട്ടിക്കാട് : ഡിസംബർ 13 മുതൽ 16 വരെ തൃശ്ശൂരിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം ഓഫീസ് ആരംഭിച്ചു. സിപിഎം ചുവന്നമണ്ണ് ബ്രാഞ്ച് കമ്മിറ്റിയുടെ ഓഫീസിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം എം അവറാച്ചൻ പതാക ഉയർത്തി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. കർഷകസംഘം മേഖല സെക്രട്ടറി വിൽസൺ ചെമ്പനാൽ, പ്രസിണ്ടൻറ് പി.വി.സുദേവൻ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തൃശ്ശൂർ ലുലു മാളിൽ വെച്ചാണ് ദേശീയ സമ്മേളനം നടക്കുന്നത്.



Post a Comment

0 Comments