പട്ടിക്കാട്. മുടിക്കോട്, കല്ലിടുക്ക്, മണിയൻകിണർ ആദിവാസി കോളനി എന്നിവിടങ്ങളിൽ കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ഭഗവന്ത് ഖുബ സന്ദർശനം നടത്തി. ബിജെപി പീച്ചി മണ്ഡലം കമ്മിറ്റി സന്ദർശനത്തിന്റെ ഭാഗമായാണിത്. പ്രദേശത്തെ സമരസമിതി അംഗങ്ങളും നാട്ടുകാരുമായും അദ്ദേഹം ചർച്ച നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അദ്ദേഹം മുടിക്കോട് സെൻററിൽ എത്തിയത്. ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർ വിപിൻ മധു, കെഎംസി കമ്പനി അധികൃതർ, ബിജെപി നേതാക്കൾ തുടങ്ങിയവർ സ്ഥലത്ത് ഉണ്ടായിരുന്നു. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. പ്രദേശത്ത് അടിപ്പാത എത്രയും പെട്ടെന്ന് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തംഗം ആരിഫ റാഫി, ബിഎംഎസ് തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, മുൻജില്ലാ പ്രസിഡൻറ് എ നാകേഷ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ സെക്രട്ടറി റോഷൻ, ജില്ലാ ബിജെപി ജില്ലാസെക്രട്ടറി ഡോക്ടർ വി ആതിര, സംസ്ഥാന വക്ത്താവ് നാരായണൻ നമ്പൂതിരി, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് നടുവില വളപ്പിൽ, ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രനീഷ് ജനറൽ സെക്രട്ടറി ബിനുഅലക്സ്, മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, വൈസ് പ്രസിഡന്റ് ജയൻ പൂശേരി, വിദ്യാ സജി, മധ്യമേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ജില്ലാ കമ്മിറ്റി അംഗം അജി താളിക്കോട് എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

0 Comments