കണ്ണാറ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ കൊലയാനകുഴി അംഗണവാടിയിൽ വച്ച് വയോജന ക്ലബ്ബ് വാർഷികാഘോഷം നടത്തി. പീച്ചി പോലീസ് സ്റ്റേഷൻ എഎസ്ഐ ജയേഷ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അവ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി സർക്കാർതലത്തിലും പഞ്ചായത്ത് തലത്തിലും ഉള്ള പുതിയ പദ്ധതികളെ കുറിച്ച് വാർഡ് മെമ്പർ വിശദീകരിച്ചു. പോലീസ് ഓഫീസർ വിനോദ്, സോമൻ കുളപ്പാറ, അങ്കണവാടി ടീച്ചർ സിന്ധു സുന്ദരൻ, സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments