കേരളോത്സവം : അപേക്ഷകൾ ഇന്ന് മുതൽ ലഭിക്കും
കേരളോത്സവത്തിൽ പങ്കെടുക്കുന്നതിനു വേണ്ട അപേക്ഷാഫോമുകളും മാർഗ്ഗനിർദ്ദേശങ്ങളും ഇന്ന് (ഒക്ടോബർ 29 ശനിയാഴ്ച) 3 മണി മുതൽ പഞ്ചായത്ത് ഓഫീസിൽ നിന്നോ അതതു പ്രദേശത്തെ അങ്കണവാടികളിൽ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ തിരികെ നൽകണം എന്ന് സംഘാടകർ അറിയിച്ചു.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന്
വാണിയമ്പാറ. ഗ്രാമീണ വായനശാലയും വിമുക്തി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് ഇന്ന് (ഒക്ടോബർ 29 ശനിയാഴ്ച) 4 മണിക്ക് വായനശാല ഹാളിൽ. വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ. സതിയാണ് ക്ലാസ് നയിക്കുന്നത്.


0 Comments