കാളക്കുന്ന്. കൃഷിദർശൻ പരിപാടിയുടെ ഭാഗമായി പയ്യനം വാർഡിലെ കാളക്കുന്നിൽ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷിയിട സന്ദർശനം നടന്നു. കൃഷി ഉദ്യോഗസ്ഥർ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രദേശത്തെ വിവിധ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് വിലയിരുത്തി. കൃഷിയുമായി ബന്ധപ്പെട്ട് കർഷകർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹാരത്തിനായി കൃഷി വകുപ്പിലെ ഉന്നതാധികാരികൾക്ക് നൽകുമെന്ന് വാർഡ് മെമ്പർ കെ.വി അനിത, കൃഷിവകുപ്പുദ്യോഗസ്ഥർ എന്നിവർ പറഞ്ഞു.


0 Comments