പട്ടിക്കാട്. ദീർഘകാലം സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.കെ മാമുക്കുട്ടിയുടെ ആറാം ചരമവാർഷിക അനുസ്മരണം നടത്തി. സിപിഐഎം പട്ടിക്കാട് വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം പി.ജെ അജി പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി കെ.ഡി സൈമൺ, ലോക്കൽ കമ്മിറ്റി അംഗം ബിജു വഴക്കുംപാറ, ജോഫി, സിജോ, വിൽസൺ, വർഗീസ്, ബെന്നി, ഷാജു, ബിജു.വി. ജി,രതീഷ്, ക്ലിന്റോ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments