പീച്ചി ഗവ.എൽപി സ്‌കൂൾ വിദ്യാർഥികളെയും സ്‌കൂളിനെയും യുവമോർച്ച പീച്ചി മണ്ഡലം കമ്മിറ്റി ആദരിച്ചു


പീച്ചി. തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ശാസ്‌ത്രോത്സവത്തിലും ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിലും മികച്ച നേട്ടം കൈവരിച്ച പീച്ചി ഗവ. എൽ പി സ്‌കൂളിലെ വിദ്യാർഥികളെയും ഉപജില്ലാ ശാസ്‌ത്രോത്സവ മത്സരങ്ങളിൽ ഗവൺമെൻറ് എൽ പി സ്‌കൂളുകളിൽ വച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പീച്ചി ഗവൺമെൻറ് എൽ പി സ്‌കൂളിനെയും ഭാരതീയ ജനതാ യുവമോർച്ച പീച്ചി മണ്ഡലം കമ്മിറ്റി ആദരിച്ചു. സെക്രട്ടറി നിഖിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് നടുവിളപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക ടെസ്സി ടീച്ചർക്ക് സെക്രട്ടറി നിഖിൽ പീച്ചി മോമെന്റോയും, പിടിഎ പ്രസിഡന്റ് ലിമേഷിന് വൈസ് പ്രസിഡൻറ് റോഷ് പൊന്നാടയും നൽകി ആദരിച്ചു. ഓരോ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടി എസ് അമിത്‌റാം, കെ എസ് ആതിദേവ്, കെ എം അനിരുദ്ധ്, കെ എസ് അഖിലേഷ്, എം എസ് നവമി, ആർ അശ്വിൻ എന്നീ കുട്ടികളയും മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു.  വളർന്നുവരുന്ന യുവതലമുറകൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നതോടെ അവരെ ഉന്നതിയിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കണം എന്നും യുവമോർച്ച ഭാരവാഹികൾ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, ബിജെപി മണ്ഡലം ഏരിയ ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ദിനീഷ് വലിയവീട്ടിൽ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments