കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചതായി പരാതി


വാണിയമ്പാറ.  പാണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ ഉൾപ്പെട്ട നീലിപ്പാറ  മണിയൻ കിണർ റോഡിൽ കൊള്ളിക്കാടിന് സമീപം കോൺക്രീറ്റ് തറയിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരം സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതായി വാർഡ് കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മറ്റി പീച്ചി പോലീസിൽ പരാതി നൽകി. കോൺഗ്രസ് പ്രചരണ സാമഗ്രികൾ ഈ പ്രദേശത്ത് മുമ്പും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ്, മണ്ഡലം പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ എന്നിവർ ആവശ്യപ്പെട്ടു.



Post a Comment

0 Comments