പീച്ചി. ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ജൂനിയർ എസ്പിസി കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പീച്ചി പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ. കെ.സി ബൈജു ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപ്പെട്ട സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ഓരോ എസ്പിസി കേഡറ്റുകളും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് പി.ഡി വിൻസന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എ ഗിരീശൻ, പ്രധാനധ്യാപിക ഡെയ്‌സി, പിടിഎ വൈസ് പ്രസിഡന്റ് ഷെരീഷ് റോയ്‌സ് പിടിഎ അംഗങ്ങളായ ശിൽപ്പ ഷിബു, റിൻസി, ഡ്രിൽ ഇൻസ്ട്രക്ടർ അനിൽ, ശോഭ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. എസ് ആർ ജി കൺവീനർ ലിജി ടീച്ചർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് സിപിഒ മാരായ സുകുമാരൻ മാസ്റ്റർ, സജിത ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


0 Comments