താളിക്കോട് ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ 16 വയസ്സിന് താഴെയുള്ളവരുടെ ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. സിസ്റ്റംസ് വിന്നേഴ്‌സ് ട്രോഫിക്കും, ചോയ്‌സ് ഫുട്‌വെയർ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച ടൂർണമെന്റ് മുൻ കേരള താരം സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടി ഡബ്ലിയു എ പ്രസിഡൻറ് സാബു വാഴക്കാല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ സിബി ചാക്കോ, കായിക അധ്യാപകരായ മാർട്ടിൻ പോൾ, സുദേവ്, പിടിഎ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ജീവൻ ജ്യോതി പബ്ലിക് സ്‌കൂൾ, നിർമ്മല മാതാ പബ്ലിക് സ്‌കൂൾ, സെൻറ് ആൻറൺ വിലങ്ങന്നൂർ, സെൻറ് എലിസബത്ത്, സെൻറ് ജൂഡ് പബ്ലിക് സ്‌കൂൾ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ടൂർണമെന്റിന് മുന്നോടിയായി സ്‌കൂളിലെ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ സിസ്റ്റർ സിബി ചാക്കോ നിർവഹിച്ചു.



Post a Comment

0 Comments