പട്ടിക്കാട്. കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷൻകാരുടെ പാണഞ്ചേരി മണ്ഡലം സമ്മേളനം കെഎസ്എസ്പിഎ പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ. പി. ചാക്കോച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. 2019ൽ പരിഷ്‌ക്കരിച്ച പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും കാലാകാലങ്ങളിൽ ലഭിക്കേണ്ട ക്ഷാമാശ്വാസം നാല് ഗഡുക്കൾ തരാതെയും ഭരണം നടത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീതിപാലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അവശ്യസാധനങ്ങളുടെ വിലനിലവാരം കുത്തനെ ഉയർത്തിയും പെട്രോളിയം ഉൽപ്പന്നങ്ങളുടയും പാചകവാതകത്തിന്റെയും വില താങ്ങാവുന്നതിലുമപ്പുറം വർധിപ്പിച്ചും ഭരണം നടത്തുന്ന സർക്കാർ നടപടികൾക്കെതിരെ സംഘടിതമായി മുന്നേറണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. കെഎസ്എസ്പിഎ പാണഞ്ചേരി മണ്ഡലം സെക്രട്ടറി കെ.എസ് പരമേശ്വരൻ, ജില്ലാ ട്രഷറർ വി.എ വർഗ്ഗീസ്, ഒല്ലൂർ നിയോജക മണ്ഡലം സെക്രട്ടറി ബാലൻ, വൈസ് പ്രസിഡന്റ് നൗഷാദ് മാസ്റ്റർ, വി.പി സുഭദ്ര, ധർമ്മരാജൻ പൂക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.


0 Comments