പീച്ചി സ്‌കൂളിൽ സിസിടിവി ക്യാമറകൾ സംഭാവന നൽകി പൂർവ വിദ്യാർഥി


പീച്ചി:  ഗവ.ഹയർസെക്കൻഡറി സ്‌കൂളിലേക്കു പൂർവ വിദ്യാർഥിയായ ബിനു കല്ലിങ്കൽ സിസിടിവി ക്യാമറകൾ സൗജന്യമായി നൽകി. 50000 രൂപ ചെലവിൽ 12 ക്യാമറകളാണു ബിനു സ്വന്തം ചെലവിൽ സ്ഥാപിച്ചു നൽകിയത്. മന്ത്രി കെ.രാജൻ ക്യാമറകളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂളിലെ ഊട്ടുപുരയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്‌കൂളിൻറെ പുതിയ ലോഗോ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രമേഷ്, പഞ്ചായത്തംഗം ബാബു തോമസ്, പ്രിൻസിപ്പൽ എ. ഗിരീശൻ, എച്ച്എം കെ.എം. ഡയ്‌സി, പിടിഎ പ്രസിഡന്റ് പി.ഡി. വിൻസന്റ്, എസ്എംസി ചെയർമാൻ സജി താണിക്കൽ, വികസന സമിതി ചെയർമാൻ ഷിബു പോൾ, എം പി ടി എ പ്രസിഡൻറ് മുബീന എന്നിവർ പ്രസംഗിച്ചു. ബിനു കല്ലിങ്കലിനെ മന്ത്രി ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. അനിത, മെമ്പർമാരായ ഷൈജു കുര്യൻ, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, അജിത മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ഷെറീഷ്, റെജി കാലായിൽ  എന്നിവർ സന്നിഹിതരായിരുന്നു


Post a Comment

0 Comments