'കൃഷിദർശൻ': കൃഷിയിട സന്ദർശനം നടത്തി


പട്ടിക്കാട്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നയിക്കുന്ന കൃഷിദർശൻ പദ്ധതിയുടെ ഭാഗമായി പാണ ഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉന്നത കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൃഷിയിട സന്ദർശനം നടത്തി. വാണിയംപാറ, വഴക്കുംപാറ, പൂവൻചിറ, തെക്കുംപാടം, മേലേച്ചിറ, പട്ടിക്കാട്, ചാണോത്ത്, ചെമ്പൂത്ര, പാണഞ്ചേരി, എടപ്പലം, കൂട്ടാല, മാരായ്ക്കൽ, താമരവെള്ളച്ചാൽ, കാളക്കുന്ന് എന്നീ പ്രദേശങ്ങളിലെ 21 ഓളം കൃഷിയിടങ്ങളിലാണ് ഏഴ് അംഗങ്ങൾ ഉള്ള ഏഴു ഗ്രൂപ്പുകളായി കൃഷിയിട  സന്ദർശനം നടത്തിയത്. പച്ചക്കറി കൃഷി, നെൽകൃഷി, പുരയിട കൃഷി, സംയോജിത കൃഷി, വിളകൾ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷികൾ എന്നിവയാണ് ഉന്നത കർഷകസംഘം സന്ദർശിച്ചത്. തെക്കുംപാടത്തെ കൃഷിയിട സന്ദർശനത്തിൽ വാഴ, പയർ, കൊള്ളി, തുടങ്ങി വിവിധ കൃഷിയിടങ്ങൾ ഉന്നത തല സംഘം സന്ദർശിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിത എം.കെ, കൃഷി ഓഫീസർ 


എൻ.ഐ റോഷ്‌നി, കാർഷിക കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ആശിഷ് എടക്കളത്തൂർ, കൃഷി അസിസ്റ്റൻറ് സനൽ കുമാർ, കാർഷിക കോളേജ് വിദ്യാർത്ഥികളായ അനുശ്രീ ഉണ്ണി, ആരതി പി, പെസ്റ്റ് സ്‌കൗട്ട് ഷിജി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കൃഷികൾക്ക് നാശം സംഭവിച്ചാൽ കർഷകർക്ക് ലഭിക്കേണ്ട വിള ഇൻഷൂറൻസ് അതാത് വർഷം ലഭിക്കണം, തെക്കുംപാടം  തോട് കൃഷിക്കാവശ്യമുള്ള ജലസ്രോതസ്സിനായി സംരക്ഷിക്കപ്പെടണം, കർഷകർക്ക് ലഭിക്കേണ്ട കാർഷിക ലോണുകൾ തടസ്സം കൂടാതെ നൽകുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം തുടങ്ങി കാർഷിക മേഖലയിൽ കർഷകർ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ കർഷകർ സംഘത്തിന്റെ ശ്രദ്ധയിൽപെടുത്തി. കർഷകരായ രാമകൃഷ്ണൻ, യുവ കർഷകൻ കെ. പി എൽദോസ്, ഏല്യാസ് പാണ്ട്യാൻകാട്ടിൽ, അഖിലേശൻ, രാധ, ശിവരാമൻ, പി.വി സുദേവൻ, ജിനേഷ് പീച്ചി, എന്നിവരാണ് കൃഷിയിട സന്ദർശനത്തിന് നേതൃത്വം നൽകിയത്. കൃഷിയിട സന്ദർശനത്തിന്റെയും കർഷകരുമായുള്ള കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ പൂർണ്ണമായ റിപ്പോർട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രിക്കും, കൃഷി വകുപ്പ് സെക്രട്ടറിക്കും സമർപ്പിക്കും. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞ്ചായത്ത് അംഗങ്ങളായ അനീഷ് മേക്കര, ദീപു, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ് എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.



Post a Comment

0 Comments