കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡിലെ മിക്ക റോഡുകളും കാട് കയറി സഞ്ചാരയോഗ്യമല്ലാതായതോടെ നിരവധി പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ രേഷ്മ സജീഷിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, സിപിഎം ചീനിക്കടവ് ബ്രാഞ്ച് അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വിവിധ ഭാഗങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് അതാത് പ്രദേശങ്ങളിലെ നാട്ടുകാരുടെ സഹകരണം ഉണ്ടായിരുന്നതായി വാർഡ് മെമ്പർ പറഞ്ഞു.


0 Comments