മരുമകളുടെ മർദ്ദനത്തിൽ പട്ടിക്കാട് സ്വദേശിനിയായ വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു


പട്ടിക്കാട്: മരുമകളുടെ ക്രൂര മർദനത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധിക ആശുപത്രിയിൽ.  പട്ടിക്കാട് സിറ്റി ഗാർഡനിൽ തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (67) ആണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. നളിനിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.  തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് നളിനിയെ പ്രവേശിപ്പിച്ചത്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടിൽവെച്ച് മകന്റെ ഭാര്യ അതിക്രൂരമായി മർദിച്ചിരുന്നതായാണ് നളിനി പറയുന്നത്. സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്ത് കൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് കൈമാറി. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. മർദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്ത് നിന്ന്‌ ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്. ഉപദ്രവിക്കരുതെന്ന് മകൻ പറഞ്ഞിട്ടും മരുമകൾ വകവെച്ചില്ല. തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നും നളിനി പറയുന്നു. 

Post a Comment

0 Comments