വൈസ്‌മെൻ ഇന്റർനാഷണൽ എൽമെർ ക്രോവ് അവാർഡ് അനിത ബെന്നിക്ക്


പട്ടിക്കാട്. വൈസ്‌മെൻ ഇന്റർനാഷണൽ ഏർപ്പെടുത്തിയിരിക്കുന്ന എൽമെർ ക്രോവ് അവാർഡിന് വൈസ്‌മെൻ ഇന്റർനാഷണൽ തൃശ്ശൂർ ഡിസ്ട്രിക്ട് ഗവർണ്ണർ ആയിരുന്ന അനിത ബെന്നി വടക്കൻ അർഹയായി. 80 ഓളം രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിച്ചു കിടക്കുന്ന വൈസ്‌മെൻ ഇന്റർനാഷണലിന്റെ ലോകമെമ്പാടുമുള്ള ഡിസ്ട്രിക്ട് ഗവർണ്ണർമാരിൽ മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായവർക്ക് വർഷം തോറും സമ്മാനിക്കു ന്നതാണ് എൽമെർ ക്രോവ് അവാർഡ്. വൈസ്‌മെൻ ഇന്റർനാഷണലിന്റെ നൂറാം വർഷത്തിൽ വെസ്റ്റ് ഇന്ത്യ റീജിയണിൽ പുതിയതായി രൂപീകരിച്ച തൃശ്ശൂർ ഡിസ്ട്രിക്ടിന്റെ പ്രഥമ ഗവർണ്ണറായാണ് അനിത ബെന്നി ചുമതലയേറ്റത്. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ  കാലയളവിൽ ഒട്ടേറെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും സംഘടനയുടെ വളർച്ചയ്ക്കും നിർണ്ണായകമായ സംഭാവനകൾ നൽകാനും അനിത ബെന്നിക്ക് കഴിഞ്ഞതായി അവാർഡ് കമ്മിറ്റി വിലയിരുത്തി.



Post a Comment

0 Comments