കുതിരാൻ: ഇരട്ടക്കുഴൽ തുരങ്കത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തുരങ്കത്തിന്റെ ഇരുമുഖങ്ങളിലും നിയോൺ ഫോക്കസ് ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി. 100 വാട്ടിന്റെ 40 ലൈറ്റുകൾ വീതമാണ് ഇരുഭാഗത്തും സ്ഥാപിക്കുന്നത്. തുരങ്കം നിർമ്മിച്ചിട്ടുള്ള കുതിരാൻ മലയുടെ ഭൂപ്രകൃതി യാത്രികർക്ക് കൃത്യമായി കണ്ടു ആസ്വ ദിക്കാൻ പറ്റുന്ന തരത്തിലാണ് വെളിച്ചത്തിന്റെ സജ്ജീകരണം നടത്തിയിട്ടുള്ളത്. പടിഞ്ഞാറ് ഭാഗത്ത് നിലവിൽ 25 ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. തുരങ്കത്തിന് മുകളിലുള്ള മലയുടെ ദൃശ്യം പൂർണ്ണമായും വ്യക്തമാക്കുന്ന തരത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് 80 അടി ഉയരത്തിൽ 15 ലൈറ്റുകൾ കൂടി സ്ഥാപിക്കും. ഇതോടെ മുകളിലെ വനത്തിന്റെ രാത്രികാഴ്ചയും സാധ്യമാകും. കിഴക്കുഭാഗത്തും സമാനമായ വെളിച്ച സജ്ജീകരണ മാണ് ചെയ്തിട്ടുള്ളത്. തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗം മുതൽ വഴുക്കുംപാറയിൽ ഒമ്പത് മീറ്റർ ഉയരത്തിൽ നിർ മ്മിച്ച പുതിയ റോഡ് വരെയുള്ള ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പണിയും പുരോഗമിക്കുന്നു.


0 Comments