മോഷണം നടത്തിയ തമിഴ് യുവതിയെ പീച്ചി പോലീസ് പിടികൂടി


പട്ടിക്കാട്. ലാലീസ് ഹൈപ്പർ മാർക്കറ്റിന്റെ ഹോസ്റ്റലിൽ നിന്ന് തുണികളും ആക്രിസാധനങ്ങളും മോഷ്ടിച്ച തമിഴ്‌നാട് സ്വദേശിനി ജ്യോതി (38) യെ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. കോഴിക്കോട് മുക്കം സ്വദേശിയായ നാരായണത്തൊടി കണ്ണന്റെ ഭാര്യയാണ് ജ്യോതി. മുപ്പത്താറര കിലോയോളം ഇരുമ്പ് സാധനങ്ങൾ ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം മോഷ്ടാക്കൾ ആക്രിസാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ചുറ്റിത്തിരിയുന്നതായി പോലീസിന് വിവിരം ലഭിച്ചിട്ടുണ്ട്. എസ്‌ഐ പി.കെ ഹരി, സൗമ്യ എന്നീവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.




Post a Comment

0 Comments