പട്ടിക്കാട്. പാണഞ്ചേരി മാർക്കറ്റിംഗ് പ്രോസസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനേഴാമത് വാർഷിക പൊതുയോഗം ഡിസിസി പ്രസിഡന്റും തൃശ്ശൂർ വ്യാപാരി വ്യവസായി ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് റോയ് കെ ദേവസ്സി അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയവരെയും മറ്റു കായിക വിഭാഗത്തിൽ മികവ് തെളിയിച്ചവരെയും ചാലക്കുടി എംഎൽഎ സനീഷ് കുമാർ ആദരിച്ചു. സൊസൈറ്റിയുടെ പുതിയ സംരംഭമായ 'പി എം പി അസോസിയേറ്റ്‌സ്' (സൂപ്പർ സ്‌റ്റോക്കിസ്റ്റ്) ഉദ്ഘാടന കർമ്മവും ചടങ്ങിൽ നടത്തി. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.ജി പരമേശ്വരൻ, ഡയറക്ടർമാരായ ടി ആർ തങ്കപ്പൻ, എഡിസൺ ബി എസ്, മജീദ് വലിയ കത്ത്, സജിമോൻ ഐ പി, സുഗതകുമാരി മോഹൻ, ഷീജ ബിനു, സിന്ധു സുരേഷ്, സിസിലി ജോയ്, സെക്രട്ടറി സാനോജ് തോമസ്, മറ്റു ജീവനക്കാർ, ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്തു.

0 Comments