കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസിന് ശേഷം രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ശാസ്ത്രജ്ഞനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഗോപകുമാർ ചോലയിൽ നിർവഹിച്ചു. പീച്ചി പോലീസ് എസ്‌ഐ ഷാജു, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ ടി.ആർ., ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ശിവൻ സി.എസ് തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ സുനി ടീച്ചർ കുട്ടികൾക്കുള്ള ക്ലാസ് എടുത്തു. സ്‌കൂൾ ഒഎസ്എ ചെയർമാൻ രാധാകൃഷ്ണൻ, എസ്എസ്ജി കൺവീനർ പി.ബി സാബു, ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണാറ സെന്ററിൽ നടന്ന ലഹരി വിരുദ്ധ റാലിയിൽ ജനപ്രതിനിധികളും, സ്‌കൂൾ ഒഎസ്എ, എസ്എസ്ജി, എസ്പിജി എന്നീ സംഘടന പ്രതിനിധികളും, രക്ഷിതാക്കളും, പൗരപ്രമുഖരും പങ്കെടുത്തു.


0 Comments