വ്യാപകമായിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നില്ല. ഇതിനിടെ വാട്ടർ അതോറിറ്റിയുടെ മെയിന്റനൻസ് കരാറുകാർ അറ്റകുറ്റപ്പണികൾ നിർത്തിവച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരത്തിലാണ്. പൈപ്പ് ലൈൻ അറ്റകുറ്റപ്പണികളുടെ കുടിശ്ശിക പൂർണമായും നൽകുക, ജൽ ജീവൻ വർക്കുകൾ ചെറുകിട കരാറുകാർക്ക് കൂടി പങ്കെടുക്കാവുന്ന തരത്തിൽ വിഭജിച്ചു നൽകുക, വില വ്യതിയാന വ്യവസ്ഥ ഉടൻ നടപ്പിലാക്കുക, ജി എസ് ടി യിലെ അപാകതകൾ പരിഹരിക്കുക, ചെറുകിട കരാർ മേഖലയെ ഇല്ലാതാക്കാനുള്ള വാട്ടർ അതോറിറ്റിയുടെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ സെപ്റ്റംബർ 3 നാണ് കേരള വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം തുടങ്ങിയത്. ഏതായാലും വേനൽ കടുത്താൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന നാട്ടിലാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.



0 Comments