പട്ടിക്കാട്. അപൂർവ്വ രോഗമായ ഡിസ്റ്റോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വെള്ളാനിക്കര സ്വദേശിനിക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിർ. വെള്ളാനിക്കര കാരമൽ വീട്ടിൽ ലിജോഷ് ഭാര്യ ആതിര (29) യാണ് ഒന്നരവർഷമായി ചികിത്സയിൽ കഴിയുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് തുടർചികിത്സയ്ക്കായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ സമാഹരിച്ച് നൽകിയാണ് സ്കൂൾ അധികൃതർ മാതൃകയായത്. ആതിരയുടെ മകൻ ശ്രീഭദ്ര വിദ്യാമന്ദിറിലെ വിദ്യാർത്ഥിയാണ്. ആതിരയ്ക്ക് വേണ്ടി അധ്യാപകർ, രക്ഷിതാക്കൾ, മാനേജ്മെന്റ് അംഗങ്ങൾ, പിടിഎ മെമ്പേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. സ്കൂൾ ചെയർമാൻ കെ കെ രാജേഷ്, ട്രഷറർ വി കെ ചന്ദ്രൻ, പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, കൺവീനർ പ്രവീൺ പി പ്രകാശ്, പിടിഎ പ്രസിഡണ്ട് രേഖ സുജിത്ത്, പിടിഎ വൈസ് പ്രസിഡന്റ് രജീഷ് വി. ടി. മറ്റു പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ മായ ശരത്, രാഗിത വിനേഷ്, സ്നേഹേഷ് കെ ജി. എന്നിവർ ചേർന്ന് തുക ആതിരയ്ക്ക് കൈമാറി.


0 Comments